തൃത്താല: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോക്കാട് - ഒതളൂർ - മല - വട്ടത്താണി റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കർ എം.പി. രാജേഷിന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നേരിടുന്ന മിനി കുടിവെള്ള വിതരണ പദ്ധതികളിലെ തകരാറുകൾ പരിഹരിക്കുന്നതിന് യോഗം തീരുമാനമെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൺവേർട്ട് നിർമ്മാണം സംരക്ഷണഭിത്തി എന്നിവ ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയും ചർച്ച ചെയ്തു. സ്ഥലം വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് മെമ്പർ കെ. ഉവൈസിനേയും മോഹനനേയും ചുമതലപ്പെടുത്തിയതായി സ്പീക്കർ അറിയിച്ചു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികൾ എൽ.എസ്. ജി.ഡി.എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൈമാറാനും അവർ ഇടപെട്ട് പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും സ്പീക്കർ പറഞ്ഞു
എൽ.എസ്. ജി.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ , ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നാട്ടുകാർ കോൺട്രാക്ടർമാർ കുടിവെള്ള സമിതി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.