കൂടല്ലൂർ : കൂട്ടക്കടവ് റെഗുലേറ്ററിന്റെ ഡിസൈൻ തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തൃശ്ശൂർ എൻജിനിയറിങ് കോളേജ് സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ മേധാവികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് ജലവിഭവ വകുപ്പിന് കൈമാറുമെന്ന് സിവിൽ എൻജിനിയറിങ് വിഭാഗം.
പാതിവഴിയിൽ നിർമാണം നിലച്ച കൂട്ടക്കടവ് റെഗുലേറ്ററിന്റെ തുടർനിർമാണം പൂർത്തിയാക്കുന്നതിന് കഴിഞ്ഞമാസം 35 കോടി അധിക തുക അനുവദിച്ചിരുന്നു. മന്ത്രിസഭായോഗമാണ് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് റെഗുലേറ്ററിന്റെ ഡിസൈൻ തുടർ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദഗ്ധസംഘം പ്രദേശത്ത് സന്ദർശനം നടത്തിയത്.
മേധാവി അനിൽ കുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ശ്രീകുമാർ, മൈനർ ഇറിഗേഷൻ എ.ഇ. രാജ് രാജേന്ദ്രൻ, ആനക്കര ഗ്രാമപ്പഞ്ചായത്തംഗം പി.കെ. ബാലചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂട്ടക്കടവ് റെഗുലേറ്റർ ; തൃശ്ശൂർ എൻജിനിയറിങ് കോളേജ് സിവിൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി
ഓഗസ്റ്റ് 12, 2022