കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് ; അബ്ദുൽ നൂർ വീണ്ടും പിടിയിൽ


കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിൽ ഒടുവിൽ കുറ്റിപ്പുറം തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസുകളിൽ വിചാരണക്ക്
ഹാജരാകാത്തതിനാൽ നിരവധി വാറണ്ടുകൾ നിലവിലുള്ളതായും ഇതേ തുടർന്നാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. 

കുറ്റിപ്പുറത്തും പരിസരത്തുമായി ഏറെ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിരവധി പേരെയാണ് അബ്ദുൽ നൂർ വഞ്ചിച്ചിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. 

കുറ്റിപ്പുറം എസ്. ഐ സജീഷ്, സി. പി. ഒ മാരായ സുനിൽ ബാബു, ബിജു രഞ്ജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Below Post Ad