പാലക്കാട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് കവര്‍ച്ചാക്കേസിലും കട കുത്തിത്തുറന്നുള്ള കേസിലും പ്രതിയായ യുവാവ് പാലക്കാട് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി റസല്‍ ജാസിയെയാണ് ഹേമാംബിക നഗര്‍ പൊലീസ് പിടികൂടിയത്.
പകല്‍സമയം റസൽ വെറുതെ നടക്കാനിറങ്ങും. ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിരിക്കുന്നത് കണ്ടാല്‍ മൊത്തത്തില്‍ നിരീക്ഷിക്കും. അടുത്തെത്തി വേഗത്തില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്നു പരിശോധിക്കും. പൂട്ടിട്ടാലും വേഗത്തില്‍ തുറന്നു ബൈക്കുമായി കടന്നുകളയാന്‍ റസല്‍ ജാസിക്ക് നല്ല വിരുതാണ്.
ഇതേ മട്ടില്‍ നിരീക്ഷിച്ചാണ് രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെ കടകളും കുത്തിത്തുറക്കുന്നത്. മോഷ്ടിച്ച ബൈക്കിലെത്തി കട കുത്തിത്തുറന്ന് പണം കവരുന്നതാണ് ഇഷ്ടം
ആലപ്പുഴ, ആലുവ, കൊല്ലം, പാലക്കാട് തുടങ്ങിയ ഇടങ്ങളില്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കവര്‍ച്ചാക്കേസുണ്ട്. കവര്‍ന്ന ബൈക്കുമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളികളും പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.