കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം അർധരാത്രി ഗതാഗത നിയന്ത്രണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 12 മുതൽ മൂന്നു വരെയാണ് നിയന്ത്രണം.
തൃശൂരിൽനിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽനിന്ന് തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം.
കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം | KNewട
ഓഗസ്റ്റ് 27, 2022
Tags