മലമ്പുഴ ഡാം സ്പിൽവെ ഷട്ടറുകൾ നാളെ (ഓഗസ്റ്റ് 28 ) തുറക്കാൻ സാധ്യത.


മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് റൂൾ കർവ് ലെവൽ എത്തുവാൻ സാധ്യതയുണ്ട്.

ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ (28 ആഗസ്റ്റ് ) 9 മണിക്ക് തുറക്കുവാൻ സാധ്യതയുണ്ട്.

മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Below Post Ad