ചങ്ങരംകുളം : സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി.
ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്‍റെ മകന്‍ അഭിരാം (20) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. അപകടത്തിൽപ്പെട്ട ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍ (18) കഴിഞ്ഞദിവസം തന്നെ മരിച്ചിരുന്നു.
ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിന്‍റെ സൈഡില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.