വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം


 വളാഞ്ചേരി : വട്ടപ്പാറ വളവിൽ  നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു അപകടം.

കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് വട്ടപ്പാറ മേലെ വളവിൽ  അപകടത്തിൽപ്പെട്ടത്.

കാറിലെ യാത്രക്കാരായ രാമപുരം സ്വദേശികളായ ഹാഷിം, ലിയാന, ബാസിമ എന്നിവരെ നിസാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad