കുമ്പിടി : വിപണി ഇടപെടലുകളുമായ് കേരള സർക്കാർ,കൃഷി വകുപ്പ് ആനക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഓണ സമൃദ്ധി കർഷക ചന്തകൾക്ക് ആനക്കരയിൽ തുടക്കമായി.
സപ്തംബർ 4 മുതൽ 7 വരെ കുമ്പിടിയിലും, ആനക്കരയിലുമായ് തുടക്കം കുറിച്ച ഓണചന്തയുടെ വിപണന ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മുഹമ്മദ് നിർവ്വഹിച്ചു.
സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജു അധ്യക്ഷത വഹിച്ചു.സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് അയിലക്കാട് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. വേണുഗോപാലൻ പുല്ലാഞ്ചി ആദ്യ വില്പന ഏറ്റുവാങ്ങി.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.സ്വാലിഹ്, കെ.പി മുഹമ്മദ്, സാബു പി.കെ. ,ജ്യോതി ലക്ഷ്മി, ഗിരിജ, ദീപ, വി.പി ഷിബു ,യൂ.പി രവീന്ദ്രനാഥ്, സൈതലവി കൂടല്ലൂർ, മരക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്:ഗിരീഷ്.സി