ഓട്ടോയിൽ കയറിയ സ്ത്രീയെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) ആണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ജോലി കഴിഞ്ഞ് വഴിക്കടവിൽനിന്ന് വീട്ടിലേക്കു പോകാൻ യുവതി ഓട്ടോ വിളിച്ചിരുന്നു. ഡ്രൈവർ ബാബു ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കര ഇരുൾകുന്ന് എന്ന സ്ഥലത്തെ കാട്ടിലേക്കു കൊണ്ടു പോയി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഓട്ടോ വഴിമാറ്റി കാട്ടിലേക്ക്, യുവതിയെ ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവർ പിടിയിൽ
സെപ്റ്റംബർ 04, 2022
Tags