കുന്നംകുളത്തിന്റെ സ്വന്തം ആനയായി അറിയപ്പെട്ടിരുന്ന കുന്നംകുളം ഗണേശൻ കൊമ്പൻ ചെരിഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയാണ് പട്ടാമ്പി റോഡിൽ ആനയെ കെട്ടിയിരുന്ന പറമ്പിൽ വച്ച് തന്നെ ചെരിഞ്ഞത്.
കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. കുന്നംകുളം സ്വദേശി രാജൻ ദേവികയുടെ ഉടമസ്ഥതയിലാണ് ആന.
കുന്നംകുളം പരിസരപ്രദേശങ്ങളിലുമായി ധാരാളം ആരാധകരുള്ള ആനയായിരുന്നു കുന്നംകുളം ഗണേശൻ