ചാലിശ്ശേരി :ഗുരു ശ്രേഷ്ഠ പുരസ്കാരം നേടിയ നൗഷാദ് മാസ്റ്ററെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു
സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനായ നൗഷാദ് മാസ്റ്റർ പട്ടാമ്പി പരുതൂർ സി ഇ യു പി സ്കൂൾ അധ്യാപകനായ നൗഷാദ് മാസ്റ്റർക്ക് ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരം 10001 രൂപയും ഫലകവും അധ്യാപക ദിനത്തിൽ ലഭിച്ചു.
കലാ കായിക രംഗത്തും, സാമൂഹിക സാംസ്കാരിക ഇടങ്ങളിലും എം എൻ നൗഷാദ് മാസ്റ്ററുടെ പ്രവർത്തനം മാതൃകയായിരുന്നു.
സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരിക്കുന്ന ചടങ്ങിൽ ഷൊർണ്ണൂർ ഡി.വൈ.എസ്.പി ക്രൈം സ്ക്വാഡ് അഡീഷണൽ സബ് ഇൻസ്പെക്ടർ സി.ജോളി , ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ ,സ്റ്റേഷൻ റൈറ്റർ എം.വി ശ്രീനിവാസൻ ,സി പി ഒ പി അബ്ദുൽ റഷീദ് ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശേരി എന്നിവർ സംസാരിച്ചു.