കുറ്റിപ്പുറം : കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരൻ കുന്നംകുളം ചെറുവത്തൂർ ബാബു(56)വിന് സാരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി 8.30-ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിനു സമീപത്താണ് അപകടം.
കോഴിക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് ഇയാൾ തെറിച്ചുവീണത്.
സാരമായി പരിക്കേറ്റ ബാബുവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.