എടപ്പാൾ ഫോറം സെൻററിൽ മലയാളത്തിൽ പാടിയും ആടിയും സൗദി അറബി


 എടപ്പാൾ ഫോറം സെൻററിൽ മലയാളത്തിൽ പാടിയും ആടിയും  ഓണാശംസകൾ നേർന്ന് സൗദി അറബി ഹാഷിം അബ്ബാസ്


ഓണത്തിന് കലാഭവൻ മണിയുടെ പാട്ട്പാടി ചുവട് വെച്ച്  'സൗദി പുലി'യായി തൃശൂരിൽ  പുലിക്കളിക്കാർക്ക് ആവേശം പകർന്നിരുന്നു.മൂന്നാമത്തെ തവണയാണ് ഹാഷിം തൃശൂരിലെത്തുന്നത്.


സൗദിയിൽ ഐ.ടി കമ്പനിയിൽ എച്ച്.ആർ. കൺസൾട്ടന്റായ ഹാഷിം അറിയപ്പെടുന്ന വ്‌ളോഗറുമാണ്. ഈ മാസം ഒന്നിന് കേരളത്തിലെത്തിയതാണ്.
. മലയാളികളുമായുള്ള ബന്ധം മൂലം നന്നായി മലയാളം പറയുന്ന ഹാഷിമിനെ എല്ലാവർക്കും ഇഷ്ടവുമായി. 

'മാവേലി നാടുവാണീടും കാലം... മാനുഷരെല്ലാരും ഒന്നുപോലെ...' എന്ന പാട്ടും പുലിമടയിൽ നിന്ന് പാടി. കലാഭവൻ മണിയുടെ ആരാധകൻ കൂടിയായ ഹാഷിം 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..' എന്ന പാട്ട് പാടിയപ്പോൾ പുലികളായ പുലികളൊക്കെ താളം ചവിട്ടി



Tags

Below Post Ad