ദർസ് അധ്യാപകനും വിദ്യാർഥിയും വാഹനാപകടത്തിൽ മരിച്ചു


 

തിരൂരങ്ങാടി: ദേശീയപാത 66 മൂന്നിയൂർ വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വേങ്ങര വലിയോറ ഇരുകുളം വലിയാക്കത്തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ്കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കരിമ്പയിൽ കപ്പിക്കുന്നത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. 

ഇന്ന് പുലർച്ചെ 3.15 ഓടെയായിരുന്നു അപകടം.ഓമശ്ശേരിയിലെ കരിയാം കണ്ടത്തിൽ ജുമാമസ്ജിദ് ദർസിലെ അധ്യാപകനാണ് അബ്ദുള്ള കോയ തങ്ങൾ. ഇയാളുടെ ദർസിലെ വിദ്യാർഥിയാണ് ഫായിസ് അമീൻ. ഇരുവരും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. 

കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Below Post Ad