എം.ബി ​രാജേഷ് മന്ത്രി; ഷംസീർ സ്പീക്കർ

 

തിരുവനന്തപുരം: സ്പീക്കർ എം.ബി രാജേഷിനെ എം.വി. ഗോവിന്ദന് പകരം മന്ത്രിയാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ സ്പീക്കറാകും.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ​എം.വി. ഗോവിന്ദൻ ചുമതലയേറ്റതിനെ തുടർന്ന് വന്ന ഒഴിവിലാണ് രാജേഷ് മന്ത്രിയാകുന്നത്. തൃത്താല എം.എൽ.എയാണ്. രാജേഷിന്റെ വകുപ്പ് ഏതാണെന്ന് അന്തിമ തീരുമാനമായിട്ടില്ല. 

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്‌

_______________________________

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന്‌ തീരുമാനിച്ചു. പകരം സ. എം ബി രാജേഷിനെ പുതിയ മന്ത്രിയായി നിശ്ചയിച്ചു. സ്‌പീക്കറായി സ. എ എന്‍ ഷംസീറിനേയും തീരുമാനിച്ചു.


Tags

Below Post Ad