പാലക്കാട്: സിപിഐഎം പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ച പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കുമെന്ന് നിയുക്ത മന്ത്രി എം ബി രാജേഷ്.
പാർട്ടി സെക്രട്ടറിയേറ്റ് എടുത്തിട്ടുളള തീരുമാനം അറിഞ്ഞിരുന്നില്ല. വാർത്താക്കുറിപ്പ് കാണുമ്പോഴാണ് അറിയുന്നത്.
ഇതുവരെ പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിച്ചു. അതു പോലെ ഈ ചുമതലയും നിർവ്വഹിക്കുമെന്നും നിയുക്ത മന്ത്രി എം ബി രാജേഷ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു