വളാഞ്ചേരി : വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
ഓണ ദിവസങ്ങളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ ഓപറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിൻ്റെ വീട് കുത്തിത്തുറന്ന് 80000 രൂപ മോഷ്ടിച്ചിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവ് വളാഞ്ചേരി പോലീസിൻ്റെ പിടിയിലായത്
കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് അനിൽകുമാർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
സെപ്റ്റംബർ 14, 2022
Tags