ചങ്ങരംകുളം ഒതളൂരിൽ അമ്മയും മകളും മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തിങ്കൽ ഷൈനി (40), മകൾ ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്.
ഒതളൂര്‍ പള്ളിക്കര ബണ്ട് റോഡ് വെമ്പുഴ കോള്‍പാടത്താണ് അപകടം. ഓണാവധിക്കിടെ കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടിലേക്ക് എത്തിയതായി ഷൈനിയും മകളും.
ഇന്നു രാവിലെ ബന്ധുക്കള്‍ക്കൊപ്പം കോള്‍പാടത്ത് കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഇവര്‍ മുങ്ങിത്താഴുകയായിരുന്നു.