കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടു കാപ്പ പ്രകാരം നാടുകടത്തിയ പ്രതി കാപ്പ നിയമപ്രകാരമുള്ള വിലക്ക് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് അറസ്റിലായി .
സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമമായ കാപ്പ പ്രകാരം ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്നതിനെ തുടർന്ന് അറസ്റ്റിൽ .
കാപ്പ ഉത്തരവ് പാടെ അവഗണിച്ചു വീണ്ടും കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുകയും ചെയ്ത തൃശൂർ ജില്ല, പോർകുളം വില്ലജ്, പോർകുളം കോളനി ദേശം, നെന്മണിക്കര വീട്ടിൽ, പ്രദീപ് മകൻ ശ്രീജിത്ത് 23 വയസ്സ് എന്നയാളെ ആണ് കുന്നംകുളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജഹാൻ യൂ കെ യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .
പ്രതി പൊതുവെ കുറ്റവാസനയുള്ളയാളും, ഗൗരവതരമായ കുറ്റങ്ങളിൽ ഏർപ്പെടുന്നയാളും സ്ഥലത്തെ റൗടിയും, ക്രൂരസ്വഭാവമുള്ള ആളും പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയും പ്രദേശത്തു പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണിയാകാത്തക്ക വിധം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരുന്നയാളാണ്.
ഇയാളെ പ്രദേശവാസികൾ ഭയപ്പെട്ടു കഴിഞ്ഞു വരുന്നതുമാണ്. 02.06.2022 തിയതി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , ബഹു തൃശൂർ റേഞ്ച് ഡി ഐ ജി അവർകളുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിലേക്ക് നാടുകടത്തിയ പ്രതി, രാത്രി കാലങ്ങളിൽ ഇയാൾ വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം കുന്നംകുളം എ സി പി സിനോജിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് 17.09.2022 തിയതി രാവിലെ 05.30 മണിക്ക് പോർകുളത്തു വെച്ച് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നതും, സംരക്ഷണം നൽകുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് . കാപ്പ നിയമം ലംഘിക്കുന്നത് മൂന്ന് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ എസ് എച് ഒ ഷാജഹാൻ യു കെ , എസ് ഐ മാരായ സക്കിർ അഹമ്മദ് , മണികണ്ഠൻ, സിപിഒ മാരായ സജയ്, വനിതാ SCPO ഗീത തൃശൂർ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ രാകേഷ് പി , സുജിത്ത് , ശരത്ത് എസ് എന്നിവർ ഉണ്ടായിരുന്നു