വിശ്വസിക്കാനാവുന്നില്ല മോളെ നിന്റെ വിയോഗം; പരുതൂർ സ്കൂൾ വിദ്യാർത്ഥിനി ശ്രിവ്യയുടെ വേർപാടിൽ മനംനൊന്ത് അധ്യാപകൻ്റെ കുറിപ്പ്


 

വിശ്വസിക്കാനാവുന്നില്ല മോളെ നിന്റെ വിയോഗം...കണ്ട് കൊതി തീരും മുമ്പ് , പറയാനൊത്തിരി ബാക്കി വെച്ച് കൊണ്ട് എന്തേ നീ ഇത്ര തിടുക്കത്തിൽ പോയ് മറഞ്ഞു


പരുതൂർ സ്കൂൾ വിദ്യാർത്ഥിനി ശ്രിവ്യയുടെ വേർപാടിൽ മനംനൊന്ത് അധ്യാപകൻ്റെ കുറിപ്പ്

പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ' ശ്രിവ്യ (10) യാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഓക്സിജൻ അളവ് കുറവായതിനാൽ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


നുമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പഠിക്കാൻ മിടുക്കിയായിരുന്ന ശ്രിവ്യ കഴിഞ്ഞവർഷം എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിരുന്നു.

കരിയന്നൂർ കളരിപ്പറമ്പിൽ സുബ്രഹ്മണ്യനാണ് അച്ഛൻ, അമ്മ മനീഷ, നിവ്യ, ശ്രിനിൽ സഹോദരങ്ങളാണ്.
മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

അധ്യാപകൻ  തൃത്താല നൗഷാദ് മാഷിൻ്റെ കുറിപ്പ് :


*കണ്ണീർപ്രണാമം* 

വേർപാട് നൊമ്പരമാണ് അത് ബന്ധങ്ങളായാലും, സൗഹൃദങ്ങളായാലും ... പക്ഷെ അവർ നമ്മളിൽ നിന്നും മാത്രമാണ് വേർപിരിയുന്നു ... ജീവിത യാത്രയിൽ എന്നെങ്കിലും, എവിടെയെങ്കിലും വെച്ച് അവരെ കാണാം ഒന്നും മിണ്ടിയില്ലങ്കിലും ഒരുമിച്ചുള്ള നാളുകൾ അയവിറക്കാനെങ്കിലും കഴിയും ....

പക്ഷെ നമ്മുടെ ശ്രിവ്യ മോൾ ഈ അടുത്ത് കഴിഞ്ഞ ഓണക്കളികളിൽ ഒരു പൂമ്പാറ്റയെപോലെ പാറി നടന്നവൾ , അല്ലലേതുമില്ലാതെ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് നടക്കേണ്ട കാലം .... നിറമുള്ള ലോകത്ത് നിന്ന് , ശബ്ദായ നമാം അന്തരീക്ഷത്തെ നിശ്ശബ്ദമാക്കി , അടങ്ങാത്ത വേദനയായ് , കാണാമറയത്തേക്ക് ഓടിയൊളിച്ചിരിക്കുന്നു.

വിശ്വസിക്കാനാവുന്നില്ല മോളെ നിന്റെ വിയോഗം ....
കണ്ട് കൊതി തീരും മുമ്പ് , പറയാനൊത്തിരി ബാക്കി വെച്ച് കൊണ്ട് എന്തേ നീ ഇത്ര തിടുക്കത്തിൽ പോയ് മറഞ്ഞു ....

കാലത്തിന്റെ കുതിച്ച് പാച്ചലിൽ ഇനി നിന്നെ കാണാനും , നിന്റെ കളി ചിരികൾ ആസ്വദിക്കാനും കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണുളളിൽ ...
മരണം രംഗബോധമില്ലാത്ത അതിഥിയാണെന്നറിയിലെങ്കിലും ... ചിറക് മുളച്ച് പറക്കാൻനേരം ചിറകറ്റ് വീണ് പോയ പ്രിയ കുഞ്ഞാറ്റ കിളിക്ക് കണ്ണീരിൽ പൊതിഞ്ഞ പ്രണാമം...😞😢🙏.

MN തൃത്താല

Tags

Below Post Ad