ന്യൂഡല്‍ഹി: ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി. അഡ്വക്കേറ്റ് ജി.എസ്. മണിയുടെ പരാതിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടത്. 124 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം.
പാക്കിസ്ഥാന്‍ അധീനതയിലുള്ള കാഷ്മീരിനെ "ആസാദ് കാഷ്മീരെ’ന്നും ജമ്മുവും കാഷ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ "ഇന്ത്യന്‍ അധീന കാഷ്മീരെന്നും’ ആണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. സംഭവം വിവാദമായതോടെ ആസാദ് കാഷ്മീര്‍ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചിരുന്നു.