എടപ്പാൾ : ലഹരിക്കെതിരെ മഹല്ല് കമ്മിറ്റി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അങ്ങാടി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മഹല്ല് പരിധിയിലെ ക്ലബുകളെയും സാസ്കാരിക സംഘടനകളെയും പങ്കെടുപ്പിച്ച് "ലഹരിക്കെതിരെ ധർമ്മബോധനം" എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പ് നടത്തിയത്.
തലമുണ്ട മിൻഹാജ് മദ്റസ ഹാളിൽ നടന്ന ക്യാമ്പ് പൊന്നാനി എസ്.ഐ എൻ.ആർ സുജിത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി അദ്ധ്യക്ഷനായി. മുൻ എക്സൈസ് ഓഫീസർ ജാഫർ.കെ, ട്രൈനർ യാസിർ വാഫി എന്നിവർ വിഷയാവതരണം നടത്തി. മഹല്ല് സെക്രട്ടറി കെ.വി ഹംസ, ആദർശ്, അബ്ദുൽ ജലീൽ മാസ്റ്റർ, ഹനീഫ ഗുരുക്കൾ, യൂസുഫ്, അശ്റഫ് കാളമ്പ്ര, വി.കെ.എ മജീദ്, പി.വി ദസ്തക്കീർ, അജ്മൽ കാളമ്പ്ര എന്നിവർ പങ്കെടുത്തു.
മഹല്ല് പരിധിയിലെ വിവിധങ്ങളായ ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ, യുവാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. തുടർന്നും
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും കൂടെയുണ്ടാകുമെന്ന പ്രതിജ്ഞയോടെയാണ് ക്യാമ്പ് പിരിഞ്ഞത്.