ദോഹ: മുസ്ലിം ലീഗ് ഭരണത്തിലിരുന്ന ഘട്ടങ്ങളിലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും പുരോഗതിക്കും മുൻതൂക്കം നൽകിയിട്ടുള്ളത് എന്നും, സി എച്ച് മുതൽ ഇ ടി അബ്ദുറബ്ബ് വരെയുള്ള വിദ്യാഭ്യാസ മന്ത്രിമാരാണ് കേരളത്തിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൊണ്ടുവന്നതുയെന്നും,ആ പരിഷ്കാരങ്ങളാണ് ഇന്നും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതുയെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
ഇത്തരത്തിലുള്ള വിദ്യാഭ്യാസ വളർച്ചക്കും പുരോഗതിക്കും അന്നും ഇന്നും കരുത്ത് നൽകിയത് കെഎംസിസി യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃസ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ അദ്ദേഹം തൃത്താല മണ്ഡലം ഖത്തർ കെ എം സി സി കൗൺസിൽ മീറ്റിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു.
ലോകത്ത് എവിടെയെല്ലാം മനുഷ്യർ ദുരിതത്തിൽ അകപ്പെട്ടുവോ,ആ നിമിഷങ്ങൾക്കകം അവർക്കെല്ലാം തണലായി രക്ഷകരാകുന്നത് കെഎംസിസി പ്രവർത്തകരാണ് എന്നും,അതാണ് ജീവിതത്തിലെ അവരുടെ ഏറ്റവും വലിയ സമ്പാദ്യമെന്നും ബഷീർ പറഞ്ഞു.
ജനറൽ സെക്രട്ടറി സിറാജിൽ മുനീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കമ്മിറ്റി ഒന്നേക്കാൽ കോടി രൂപയുടെ പ്രവർത്തന റിപ്പോർട്ടിന്റെ വീഡിയോ പ്രസന്റേഷൻ ആവിഷ്കരണം നടന്നു. സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് ട്രഷറർ ബഷീർ കെഎം അവതരിപ്പിച്ചു.
മുൻ സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന മയ്യിത്ത് പരിപാലന വിംഗ് ചെയർമാൻ മെഹ്ബൂബ് നാലകത്ത്, കെവി മുഹമ്മദ്,വിടിഎം സാദിഖ്, പിപി ജാഫർസാദിഖ്, നാസർ ഫൈസി, അഷ്‌റഫ് പുളിക്കൽ, എംകെ ബഷീർ, കെവി നാസർ, എന്നിവർ പ്രസംഗിച്ചു.