ചാലിശ്ശേരി : ബാലശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കൂറ്റനാട് വട്ടേനാട് ഗവണ്മെന്റ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയായ ദിനു കൃഷ്ണയെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.
ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ ട്രോഫി നൽകി, വട്ടേനാട് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗം കൂടിയാണ് ദിനു കൃഷ്ണ. ചെണ്ടയിലെ വിസ്മയമായ മേള രംഗത്തും മികച്ച പ്രകടനം ദിനു കൃഷ്ണ നടത്തിയിട്ടുണ്ട്.