എടപ്പാളിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ | KNews


 എടപ്പാൾ: എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിൽ കഴിഞ്ഞ ദിവസം രാത്രിയിൽ എടപ്പാൾ ജംഗ്ഷനിൽ വെച്ച് 4.612 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് (22) ആണ് പിടിയിലായത്.


കുറ്റിപ്പാല പൊന്നാനി റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഒരാഴ്ചയോളമായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പിടിച്ചെടുത്ത എംഡിഎംഎ ക്ക്  കാൽലക്ഷത്തിലധികം രൂപ വിലവരുന്നതായും സിന്തെറ്റിക് മയക്കു മരുന്നു കടത്തിൽ പ്രധാനിയായ ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന ചെറു മയക്കുമരുന്നു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്. ഇ, പ്രിവന്റീവ് ഓഫീസർ ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു. എൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെറിൻ. ജെ. ഒ, അനൂപ്. കെ, ശരത്. എ. എസ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.

Below Post Ad