കുറ്റിപ്പുറം : വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ 20 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സ്കൂളിലെ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
വിദ്യാർഥി സംഘർഷം സംബന്ധിച്ച് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പോലീസ് നിയമനടപടിയുമായി രംഗത്തിറങ്ങിയത്.