അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് തിരിച്ച് പോകുന്നതിൻ്റെ തലേ ദിവസം മരണപെട്ടു


 

പട്ടാമ്പി: അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് തിരിച്ച് പോകുന്നതിൻ്റെ തലേ ദിവസം മരണപെട്ടു.

ആറങ്ങോട്ടുകര തച്ചോത്ത് വീട്ടിൽ പരേതനായ കമ്മു ( കുഞ്ഞാൻ ) മകൻ നിഷാദ് ( 42 ) ആണ് അബൂദാബിയിലേക്ക് തിരിച്ച് പോകുന്നതിന്ന് തലേ ദിവസം മരണപെട്ടത്.

വിസിറ്റിംഗ് വിസയിൽ ജോലി സ്ഥലത്തേക്ക് കൊണ്ട് പോയ കുടുംബത്തേ നാട്ടിലാക്കാൻ വേണ്ടി ക്ടോബർ  8 ന്  നാട്ടിൽ വന്ന് നാളെ ഞായറാഴ്ച തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാനിരിക്കേയാണ് കുടുംബത്തേയും നാടിനേയും ദുഖത്തിലാക്കിയ യുവാവിൻ്റെ മരണം.

ഇന്നലെ വെള്ളിയാഴച കുടുംബവു മൊത്ത് പുറത്ത് പോയി തിരിച്ച് വരവേ ആറങ്ങോട്ടുകര സെൻ്ററിലേ ഹോട്ടലിൽ നിന്നും ഭക്ഷണം പാഴ്സലായി വാങ്ങിക്കുന്നതിനിടെ രാത്രി 9.30 തോട് കൂടി കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും അവിടേനിന്ന് വാണിയംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിരിലെ ജൂബിലി മിഷ്യൻ ഹോസ്പിറ്റലിലെത്തിച്ച് ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 7 മണിയോടെ മരണപ്പെടുകയായിരുന്നു.

15 വർഷത്തോളമായി അബൂദാബിയിലെ ലൂലു ഗ്രൂപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറകടറായ അഷറഫലിയുടെ പേഴ്‌സണൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു നിഷാദ്.

ഖബറടക്കം നാളെ (16 .10.2022 ഞായർ ) കാലത്ത് 6 മണിക്ക് ആറങ്ങോട്ടുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും

ഭാര്യ: ഫർസാന,മക്കൾ: നിതാൽ, റയാഫാത്തിമ, റിദ ഫാത്തിമ്മ.


റിപ്പോർട്ട് : അഷറഫ് ദേശമംഗലം



Below Post Ad