തൃത്താല മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി പ്രാദേശിക വിസന ഫണ്ടില്‍ നിന്നും ഫണ്ട് അനുവദിച്ചതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. അറിയിച്ചു.
ആനക്കര, കപ്പൂര്‍, പട്ടിത്തറ, ചാലിശ്ശേരി, പരതൂര്‍ , നാഗലശ്ശേരി , തിരുമിറ്റകോഡ് ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പദ്ധതികള്‍ക്കാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഫണ്ട് അനുവദിച്ചത്.
എം.പി നിര്‍ദ്ദേശിച്ച പദ്ധതികളും അതിനായി അനുവദിച്ച തുകയും
കൂടല്ലൂര്‍ - കൂട്ടക്കടവ് വടക്കുമുറി കനാല്‍ റോഡ് 3.50ലക്ഷം രൂപ, പട്ടിപ്പാറ റോഡ്- 4.50 ലക്ഷം രൂപ, കപ്പൂര്‍ മുണ്ടറോട്ട് പാത്ത് വേ - 4.50 ലക്ഷം രൂപ, എരിഞ്ഞിക്കല്‍ - കരുവാരകുന്ന് റോഡ് - 4.50 ലക്ഷം രൂപ, മുണ്ടറോട്ട് - കരിമ്പനകുന്ന് റോഡ് - 4.50 ലക്ഷം രൂപ, തലക്കശ്ശേരി സെന്ററില്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കല്‍ 3.00 ലക്ഷം രൂപ, മല സെന്ററില്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കല്‍- 2.00 ലക്ഷം രൂപ, തണ്ണീര്‍ക്കോട് പള്ളിപാടം റോഡ് - 4.00 രൂപ, കിഴക്കേ പട്ടിശ്ശേരി - അടക്കാപ്പുറം അമ്പലം റോഡ് - 4.50 ലക്ഷം രൂപ, ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് എതിര്‍വശം ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കല്‍- 2.00 ലക്ഷം രൂപ, കരിയന്നൂര്‍ അംഗനവാടിക്ക് കെട്ടിടം നിര്‍മിക്കല്‍ - 9.00 ലക്ഷം രൂപ, കാട്ടില്‍ മഠം സെന്ററില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ - 2.00 ലക്ഷം രൂപ, ചെരിപ്പൂര്‍ പള്ളി പാത്ത് വേ നിര്‍മാണം -4.50 ലക്ഷം രൂപ, അമ്മാട്ട് റോഡ് ഇന്റര്‍ ലോക്ക് - 4.50 ലക്ഷം രൂപ
തൃത്താല മണ്ഡലത്തിലുടനീളം ഫണ്ട് അനുവദിച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി.
ഒക്ടോബർ 24, 2022