പട്ടിത്തറ ദേശവിളക്ക് 2022 നവംബർ 23ന്


 പട്ടിത്തറ ദേശവിളക്ക്  2022 നവംബർ 23 (1198 വൃശ്ചികം 07) ബുധനാഴ്ച ശ്രീ ആര്യംപാടം ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തപെടും.* ഉണ്ണിപണിക്കർ സ്മാരക വിളക്ക് സംഘം ഞാങ്ങാട്ടിരിയാണ് വിളക്ക് പാർട്ടി.

കാലത്ത് ഗണപതിഹോമം, കുടിവെയ്പ്പ് ഉച്ചയ്ക്ക്  ഉച്ച പൂജയും വിളക്ക് പാട്ടും  നടക്കും.തുടർന്ന്  12 മണി മുതൽ 2 മണി വരെ അന്നദാനം  ഉണ്ടായിരിക്കും.

 വൈകിട്ട് 3.30ക്ക്  പാലക്കൊമ്പിന് പുറപ്പെടും.( പട്ടിത്തറ ശ്രീ ഒഴുകിൽ പടിഞ്ഞാറെപ്പാട്ട് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും )

7.30 യോട് കൂടി വിളക്ക് പന്തലിൽ എത്തി പ്രദക്ഷിണത്തോട് കൂടി സമാപിക്കുന്നു.തുടർന്ന് ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കുന്നതാണ്.

 തുടർന്ന് ഭജന, തായമ്പക, വിളക്ക് പാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, വെട്ടും തടവും, കനൽചാട്ടം, ഗുരുതി തർപ്പണത്തോടെ വിളക്ക് സമാപിക്കും.

Tags

Below Post Ad