ചാലിശ്ശേരി : കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ ഗൂഡാലോചനക്കെതിരെ ഭാരതീയജനതാപാർട്ടി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള സമരജ്വാലയുടെ ഭാഗമായി
ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയിൽ റോഡ് സെന്ററിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉൽഘടനം നിർവഹിച്ചു. ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശിവശങ്കരൻ കെ അധ്യക്ഷത വഹിച്ചയോഗത്തിൽ
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യ പ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, കെ നാരായണൻ കുട്ടി,കെ.സി. കുഞ്ഞൻ, കൃഷ്ണൻ കുട്ടി ഒ പി, സുരേഷ് ചാലിശ്ശേരി, സജിത ടീച്ചർ, സരോജിനി ടീച്ചർ, മുസ്തഫ ചാലിശ്ശേരി, മുസ്തഫ പട്ടിശ്ശേരി മിഥുൻ കോട്ടപ്പാടം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.