തൃത്താല :കാശ്മീരിലെ പ്രാദേശിക ഭരണ കൂടങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി പി. റജീന കാശ്മീർ സന്ദർശിച്ചു.
കിലയും AIILSG യും ചേർന്ന് കാശ്മീരിലെ വിവിധ പ്രാദേശിക ഭരണ കേന്ദ്രങ്ങളിലും മറ്റും സംഘടിപ്പിച്ച സെമിനാറുകളിലും മറ്റു വിവിധ സെഷനുകളിലും കേരളത്തിലെ 16 ബ്ലോക്ക് പ്രസിഡൻ്റുമാർക്കൊപ്പം പങ്കെടുത്തു.
യാത്രയിൽ CRPF ഉം ജമ്മു പോലീസും മുഴുവൻ സമയവും സുരക്ഷയൊരുക്കിയിരുന്നു. പ്രശ്നബാധിത പ്രദേശമായ പുൽവാമ ജില്ലയിൽ പോകുമ്പോൾ ജമ്മു പോലീസിനും,CRPFൻ്റെ ഒരു വാഹനം സെക്യൂരിറ്റിക്കും പുറമെ ബുള്ളറ്റ് പ്രൂഫ് വെഹിക്കിൾ നിറയെ സെക്യൂരിറ്റിയും അവർക്കായി ഒരുക്കിയിരുന്നു.