കുറ്റിപ്പുറം : തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4.30 ഓടെ തൃപ്രങ്ങോട് ആലുങ്ങലിൽ വച്ചാണ് അപകടം.എടക്കുളം പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു
കേട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാങ്ങാട്ടൂർ പള്ളിപ്പടി ജുമാമസ്ജിദിൽ മറവ് ചെയ്യും