വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം


 വളാഞ്ചേരി : സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കാവുംപുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

കാവുംപുറം ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്.

വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് മോട്ടോർസൈക്കിൾ പോകുമ്പോൾ തൊട്ട് മുൻപിൽ ഉണ്ടായിരുന്ന കാറിൽ ഇടക്കുകയും എതിർ ദിശയിൽ വന്ന ലോറിയുടെ ടയറിൽ യുവതിയുടെ തല ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനങ്ങൾ നിറുത്താതെ പോയി.

ജോലി ആവശ്യാർത്ഥം സഹോദരൻ ജംഷീറിനൊപ്പം കോട്ടക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് .അപകടത്തിൽ സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

സഹോദരങ്ങൾ ജാബിർ ,ജസീല ,ജസീന

Below Post Ad