പട്ടാമ്പി -കൂറ്റനാട്ട് പാത നവീകരണം; ഗതാഗതം ഒരുവശത്തേക്ക് മാത്രം


 

പട്ടാമ്പി-കൂറ്റനാട് പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം ഒരുവശത്തേക്കുമാത്രമാക്കി.


കൂട്ടുപാത ഞാങ്ങാട്ടിരി ഭാഗത്തുനിന്ന്‌ പട്ടാമ്പി ഭാഗത്തേക്കു പോകുന്ന ചെറുവാഹനങ്ങൾ മുക്കാരത്തിക്കാവ് വഴി കരിമ്പനക്കടവിലേക്കു പോകണം.

പട്ടാമ്പി ഭാഗത്തുനിന്ന് കൂറ്റനാട് കൂട്ടുപാത ആറങ്ങോട്ടുകര ഭാഗത്തേക്കു പോകുന്ന ചെറുവാഹനങ്ങൾ കാവൽപടിയിൽ നിന്ന് ഉള്ളാമ്പുഴ റോഡ് വഴി മാട്ടായ വന്ന് വലതുവശത്തേക്ക് തിരിഞ്ഞുപോകണം.

ഇരു വഴികളും വൺവേ ആയിമാത്രം ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.


Below Post Ad