നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും


നവയുഗ്  സാഹിത്യ പ്രതിഭ  പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം  ലതാ നമ്പൂതിരിക്കും 

ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി  പ്രവർത്തിക്കുന്ന   നവയുഗ്,  കലസാഹിത്യ മേഖലകളിലെ  പ്രതിഭകളെ  ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ  പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ്  പുരസ്ക്കാരം .

2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന് യുവ സാഹിത്യകാരൻ താജിഷ് ചേക്കോട് അർഹനായി. അക്ഷരജാലകം പ്രസിദ്ധീകരിച്ച  താജിഷ് ചേക്കോടിൻെറ മഷിനോട്ടങ്ങൾ എന്ന കൃതിക്കാണ് പുരസ്ക്കാരം നൽകുന്നത് . 

അധ്യാപകനായ താജിഷ് ചേക്കോട്  കലസാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര കൂട്ടായ്മായ സാംസ്കാരിക ജനതക്ക് നേതൃത്വം നൽകുന്നു .

തിരുവാതിരക്കളി  കലാകാരി ലതാ നമ്പൂതിരിക്കാണ് കലാപ്രതിഭാ പുരസ്ക്കാരം . തിരുവാതിരക്കളി അവതരിപ്പിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്നു . ലതാ നമ്പൂതിരി  മത്സരങ്ങളിൽ  വിധികർത്താവാകാറുണ്ട്.

2022 നവംബർ 7 ന് രാവിലെ 11 മണിക്ക് തിരൂർ   നവയുഗ് ഹിന്ദി കോളേജിൻെറ 28ാമത്  വാർഷികാഘോഷ ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എപി നസീമ പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് നവയുഗ് ഡയറക്ടർ മുരളീധരൻ പരിയാപുരത്ത് അറിയിച്ചു

Below Post Ad