ആനക്കരക്കാരന് മെക്സിക്കൻ വധു.


 ആനക്കരക്കാരന് മെക്സിക്കൻ വധു. ആനക്കര മുണ്ട്രക്കോട് പുലിപ്രവളപ്പിൽ പരേതനായ നാരായണൻകുട്ടിയുടെയും ലതയുടെയും മകൻ ശ്രീകുമാറാണ് മെക്‌സിക്കോക്കാരിയായ ആൻഡ്രിയയെ താലിചാർത്തിയത്.

മെക്‌സിക്കോ പ്യൂബ്ലിനിയർ സ്വദേശികളായ ഇടുവർഡോയുടെയും ടോരെസോയുടെയും മകളാണ് ആൻഡ്രിയ. കഴിഞ്ഞദിവസം ഷെർണൂരിലായിരുന്നു വിവാഹം.

 ആൻഡ്രിയ ഗ്രാഫിക്‌സ് ഡിസൈനറാണ്. ശ്രീകുമാർ യു.എസിൽ ഐ.ടി. കംപ്യൂട്ടർ എൻജിനിയറാണ്. വർഷങ്ങളായി യു.എസിൽ ജോലിചെയ്യുന്ന ശ്രീകുമാർ അവിടെവെച്ചാണ് ആൻഡ്രിയയെ പരിചയപ്പെടുന്നത്.

മാതാപിതാക്കളുമായി ആലോചിച്ച് വിവാഹനിശ്ചയംവരെയുള്ള ചടങ്ങുകൾ മെക്സിക്കോയിൽ നടത്തി. വിവാഹം നാട്ടിൽ നടത്തണമെന്ന് ബന്ധുക്കളുടെ ആഗ്രഹപ്രകാരം ഷൊർണൂരിൽ താലികെട്ടും നടത്തി.

 മെക്സിക്കോയിൽനിന്ന് വധുവിന്റെ മാതാപിതാക്കളും സഹോദരനും ബന്ധുക്കളുമടക്കം നിരവധിപേർ ചടങ്ങിനെത്തിയിരുന്നു.

Tags

Below Post Ad