കോവീഡ് പശ്ചാതലത്തിൽ എഴുതിയ അർഷദ് കൂടല്ലൂരിൻ്റെ മുപ്പത്തിയെട്ട് കഥകളടങ്ങിയ "ഇരുൾമുറിയിൽ ഒറ്റക്ക് എന്ന കഥാസമാഹാരം നവംബർ രണ്ട് മുതൽ പതിനഞ്ച് വരെ നടക്കുന്ന ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്യും.
പപ്പായ ബുക്സാണ് പ്രസാധകർ.എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല സർഗലയം കൺവീനറായ അർഷദ് ഇതിന് മുമ്പും ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
കേരളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ തൻ്റെ എഴുത്തിൻ്റെ ഇടം കണ്ടെത്തിയിട്ടുണ്ട്. ഷാർജ പുസ്തകമേളയിൽ ബുക്ക് പ്ലസ്സ് ബുക്ക്സ്റ്റാളിൽ പുസ്തകം ലഭ്യമാണ്.
കൂടല്ലൂർ മുണ്ടംവളപ്പിൽ അബ്ദുൽ ജബ്ബാറിൻ്റെയും സുഹറയുടേയും മകനാണ് അർഷദ് കൂടല്ലൂർ.