എടപ്പാളിൽ ലോറി സ്കൂട്ടറിലിടിച്ച് വട്ടംകുളം സ്വദേശിക്ക് ദാരുണാന്ത്യം


 

എടപ്പാള്‍ നടുവട്ടത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു.വട്ടംകുളം എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിന്റെ ഭാര്യ
രജിത (36) യാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 3.30 ന് നടുവട്ടം കൂനംമൂച്ചി റോഡിലാണ് അപകടം ഉണ്ടായത്.

ടോറസ് ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന് പിറകിലിരുന്ന രജിത റോഡിലേക്ക് തെറിച്ചു വീഴുകയും ടോറസ് ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

നിർത്താതെ പോയ ടോറസ് ലോറി നാട്ടുകാർ പിൻതുടർന്ന് പിടികൂടി.
രജിതക്കൊപ്പം സ്കൂട്ടറില്‍ ഉണ്ടായിരുന്ന  കൂട്ടുപാത മാട്ടായ പാലത്തിങ്കൽ ഗ്രീഷ്മ സതീഷിനെ  നിസാര പരിക്കുകളോടെ എടപ്പാള്‍ ഹോസ്പിറ്റലില്‍  പ്രവേശിപ്പിച്ചു.

Below Post Ad