കുന്ദംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണു


 

കുന്ദംകുളം : താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി ബസ് കുന്നംകുളത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഡ്രൈവർ സീറ്റിൽ കുഴഞ്ഞുവീണു.

ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളർന്ന് ബസിന്റെ ഗിയർപോലും മാറ്റാൻ സാധിക്കാതായിട്ടും സിഗീഷ് മനോധൈര്യം കൈവിട്ടില്ല. നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി. ബസ് റോഡരികിൽ സുരക്ഷിതമായി നിർത്തിയ ശേഷം ഡ്രൈവർ സീറ്റിൽ കുഴഞ്ഞുവീണു.

അപ്പോഴാണ് ബസിലെ 48 യാത്രക്കാരും കണ്ടക്ടറും സിഗീഷിന്റെ അസുഖ വിവരമറിയുന്നത്. ഉടൻതന്നെ യാത്രക്കാരും കണ്ടക്ടറും നാട്ടുകാരുംചേർന്ന് സിഗീഷിനെ
കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക്‌ വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

കോഴിക്കോട് ഫറോക്കിലുള്ള ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് താമരശ്ശേരി ഡിപ്പോയിൽ നിന്നുള്ള രണ്ടുബസുകളിലായി തൊണ്ണൂറോളം പേർ വിനോദയാത്ര പോയത്.

കുന്നംകുളത്തുനിന്ന് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ യാത്രക്കാരെ ചാലക്കുടി സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് മറ്റൊരു ബസിൽ ഇവരെ മലക്കപ്പാറയിലെക്ക് കൊണ്ടുപോവുകയായിരുന്നു.


Below Post Ad