ഫാസിലിന് വേൾഡ് കപ്പ് മത്സരം കാണാൻ  അവസരം ഒരുക്കി എടപ്പാൾ ഫോറം സെന്റർ



എടപ്പാൾ: കൈരളി ടി വി ഫീനിക്സ് അവാർഡ് ജേതാവും വട്ടംകുളത്തിന്റെ ഫുട്ബോൾ താരവുമായ ഫാസിലിന് വേൾഡ് കപ്പ് ഫുട്ബോൾ മത്സരം കാണാൻ  അവസരം ഒരുക്കി ഫോറം സെന്റർ എടപ്പാൾ.


കെ ടി ജലീൽ എംഎൽഎയുടെ  ശ്രമഫലമായാണ് ഖത്തറിൽ പോയി കളി കാണാനുള്ളസൗകര്യം ഒരുങ്ങിയത്.

എടപ്പാൾ ഫോറം സെന്ററിൽ നടന്ന അനുമോദനവും യാത്രയയപ്പും ടി വി തൽഹത്തിന്റെ അധ്യക്ഷതയിൽ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

 പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്ങിൽ മജീദ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്സലാം തിരുത്തി,  അഡ്വക്കേറ്റ് എം ബി ഫൈസൽ, സിപി ബാവ ഹാജി, ഓട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം എം എ നജീബ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ   തുടങ്ങിയവർ ആശംസകൾ സംസാരിച്ചു.


Below Post Ad