കുമ്പിടി പെരുമ്പലത്തെ കരിങ്കൽ ക്വാറി വീണ്ടും തുറന്നു; നാട്ടുകാർ തടഞ്ഞു.




 

ആനക്കര: പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ച കുമ്പിടി പെരുമ്പലത്തെ കരിങ്കൽ ക്വാറി വീണ്ടുംതുറന്നത് നാട്ടുകാർ തടഞ്ഞു. 

ക്വാറി നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നുവെന്നും ആരോപിച്ചാണ് ഒരുവിഭാഗം നാട്ടുകാർ ക്വാറിയുടെ പ്രവർത്തനംതടഞ്ഞത്.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന്, തൃത്താല സി.ഐ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തിയെങ്കിലും ക്വാറി വീണ്ടും പ്രവർത്തിക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.

 ആനക്കര ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.കെ. സാബു, പി.സി. രാജു, ഗിരിജ മോഹൻ, പ്രദേശവാസി ശശികല, മോഹൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വംനൽകി. 

അതേസമയം, കോടതി അനുമതിയെത്തുടർന്നാണ് ക്വാറി വീണ്ടും പ്രവർത്തിച്ചതെന്നും എല്ലാ നിബന്ധനകളും പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ഇതിനാവശ്യമായ രേഖകൾ കൈവശമുണ്ടെന്നും ക്വാറിയുടമ പറഞ്ഞു


Tags

Below Post Ad