പി.എസ്.സി പരീക്ഷ: ചാലിശ്ശേരി പരീക്ഷാ കേന്ദ്രം പട്ടാമ്പിയിലേക്ക് മാറ്റി | Knews


 
തൃത്താല ഉപജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നവംബര്‍ 19 ന് ചാലിശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സെന്റര്‍ ഒന്ന് (രജിസ്റ്റര്‍ നമ്പര്‍ 427940 - 427939), സെന്റര്‍ രണ്ട് (രജിസ്റ്റര്‍ നമ്പര്‍ 428140-428339) 

എന്നീ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബിരുദ തല കോമണ്‍ പ്രിലിമിനറി പരീക്ഷ പട്ടാമ്പി ജി.എച്ച്.എസ് സെന്റര്‍ ഒന്ന്, സെന്റര്‍ രണ്ടിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

പരീക്ഷാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505398.


Below Post Ad