ലോക​ത്തെ ഏറ്റവും വിലയേറിയ താരമായി ക്രിസ്റ്റ്യാനോ സൗദി ക്ലബിൽ; 1700 കോടിയുടെ കരാർ


 

ലിസ്ബൺ: ഒരു സീസണിൽ 20 കോടി യൂറോ (1700 കോടി രൂപ)ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി ക്ലബ്.

മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാർ നിലനിൽക്കെ കോച്ചിനെതിരെ പരസ്യ നിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് വൻതുക​ വാഗ്ദാനം ചെയ്തത്.10 കോടി യൂറോയുടെ പ്രാഥമിക കരാറും പരസ്യമുൾപ്പെടെ മറ്റു വരുമാനങ്ങളും അടങ്ങിയതാകും കരാർ. 

സീസണിൽ 7.5 കോടി യൂറോ വാങ്ങുന്ന മെസ്സിയും 7 കോടി ലഭിക്കുന്ന നെയ്മറുമാണിപ്പോൾ ഏറ്റവും വിലകൂടിയ താരങ്ങൾ. അതു തന്റെ പേരിലാക്കിയാണ് പോർച്ചുഗൽ ക്യാപ്റ്റൻ യൂറോപ്യൻ ലീഗുകൾ വിട്ട് സൗദിയിലെത്തുന്നത്. രണ്ടര വർഷത്തേക്കാണ് കരാർ.


Below Post Ad