പട്ടാമ്പി : ഡീസബർ 29 30 31 തീയതികളിൽ ഭുവനേശ്വറിൽ നടക്കുന്നമൂന്നാമത് ഇൻറർ യൂണിവേഴ്സിറ്റി റഗ്ബി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ പട്ടാമ്പി ഗവർമെന്റ് സംസ്കൃത കോളേജ് ഡിഗ്രി വിദ്യാർഥികളായ ഹാഷിം .അൻസിൽ. മുഹമ്മദ് സവാദ്. എന്നീ ആൺ കുട്ടികളും ജിജിന .ദ്രോണ .ഹരിത അനഘ .സുമി എന്നീ പെൺകുട്ടികളും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ജഴ്സി അണിയും.
ഇവരെല്ലാം മുൻ കേരള താരങ്ങളും. 14 വയസ്സു മുതൽ പാലക്കാട് ജില്ലാ റഗ്ബി ടീം അംഗങ്ങളുമാണ് അന്നത്തെ പരിശീലകൻ പട്ടാമ്പി ഹൈസ്കൂൾ മുൻ കായിക അധ്യാപകൻ ശ്രീകുമാർ ആയിരുന്നു ഇപ്പോൾ കോളേജ് സീനിയർ കായിക അധ്യാപകനായ ദിലീപ് സാറുടെ കീഴിലാണ് പരിശീലനം നടത്തുന്നത് നല്ലൊരു റഗ്ബി പരിശീലകൻ കൂടിയായ ദിലീപ് മാസ്റ്റർ തൃശൂർ സ്വദേശിയാണ്