ആനക്കര ഗ്രാമപഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് യോഗ പരിശീലനം " പ്രൊജക്റ്റ് പവിത്ര " ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു സ്വാഗതവും വൈസ് പ്രസിഡൻറ് റുബിയ റഹ്മാൻ അധ്യക്ഷതയും വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സവിത ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി സാലിഹ് , കെ പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .
ബേബി ( അസിസ്റ്റൻ്റ് പ്രൊഫസർ, സദനം കുമാരൻ കോളേജ് ) യോഗ പരിശീലന ക്ലാസ് എടുത്തു . അംഗൻവാടി ടീച്ചേഴ്സ്, സിദ്രത് (സ്കൂൾ കൗൺസിലർ) , വർണക്കൂട്ട് അംഗങ്ങളായ കൗമാരപ്രായക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ആനക്കരയിൽ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു | KNews
ഡിസംബർ 28, 2022
Tags