എടപ്പാൾ ദാറുൽ ഹിദായ യു.പി സെക്ഷൻ എച്ച് ഒ എസ് മുബീന ടീച്ചറുടെ മകളും യു കെ ജി വിദ്യാർത്ഥിയുമായ ഫാത്തിമ സഹ്റയുടെ വിയോഗം ദാറുൽ ഹിദായ അധ്യാപകരെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
ഇന്നലെ വൈകുന്നേരം മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളേജിന് സമീപം മുബീന ടീച്ചറും മകളും സഞ്ചരിച്ച ബൈക്കിന് പിറകിൽ കാർ വന്നിടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉമ്മ മുബീന ആശുപത്രിയിൽ ചികിത്സയിലാണ്
വർഷങ്ങളുടെ പ്രാർത്ഥനകൾക്കും ചികിത്സക്കും ശേഷം ടീച്ചർക്ക് ദൈവം നൽകിയ പൊന്നു മോളാണ്. ആ സന്തോഷം കൂടുതൽ ആസ്വദിക്കുന്നതിനു മുൻപ് ദൈവം തന്നെ തിരിച്ചെടുത്തു.
വിദ്യാർത്ഥിയുടെ വിയോഗം
നാൽപതാം വാർഷികം ആഘോഷിക്കുന്ന ദാറുൽ ഹിദായ മാനേജ്‌മെൻ്റിനും നൊമ്പരമായി മാറി
ന്യുസ് ഡെസ്ക് - കെ ന്യൂസ്