ദോഹ: പോളിഷ് പ്രതിരോധക്കോട്ട തകർത്ത് അർജന്‍റീനയുടെ ഇരട്ടപ്രഹരം. സി ഗ്രൂപിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മെസ്സിയും സംഘവും ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.
തോറ്റെങ്കിലും നാലു പോയന്‍റുമായി ഗ്രൂപിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മെക്സികോക്ക് നാലു പോയന്‍റാണെങ്കിലും ഗോൾശരാശരിയിൽ പോളണ്ട് മുന്നിലെത്തി.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്.