എടാപ്പാൾ: വീണുകിട്ടിയ രണ്ടര പവൻ സ്വർണ്ണ പാദസരം തിരിച്ചു നൽകി യുവതികൾ മാതൃകയായി.
ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് അനീഷ, നജ പെരുമുക്ക്, രമ്യ പൂകരത്തറ എന്നിവർക്ക സ്വർണാഭരണം കിട്ടിയത്. തുടർന്ന് ഇവർ ചങ്ങരംകുളം സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് നൽകിയ ഇൻഫർമേഷൻ ശ്രദ്ധയിൽപ്പെട്ടതോടെ മൂക്കുതല സ്വദേശി രേഷ്മ സ്റ്റേഷനുമായി ബന്ധപ്പെടുകയും സ്റ്റേഷനിൽ വച്ച് പാദസരം വീണുകിട്ടിയ യുവതികൾ തന്നെ ആഭരണം കൈമാറുകയായിരുന്നു.
മാതൃക പ്രവർത്തനത്തിന് ബിഗ് സല്യൂട്ട് നൽകുന്നതോടപ്പം ഇനിയും ഉണ്ട് സ്റ്റേഷനിൽ ഉടമയെ കാത്ത് സ്വർണാഭരണമെന്ന് പോലീസ് അറിയിച്ചു.