ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു

 


റിയാദ്: ജിദ്ദയിൽ ആരംഭിച്ച റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു.

 റെഡ്സീ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു. 

ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജിദ്ദയില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ജിദ്ദയിലുണ്ട്. അദ്ദേഹവും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി.

Below Post Ad